Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluva Atul

Kollam

അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ റെ​യ്ഡ്

ക​രു​നാ​ഗ​പ്പ​ള്ളി: ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ ഏ​ഴ് പേ​രു​ടെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം. ​ഹേ​മ​ല​ത​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി സി. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ഏ​ഴ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് പ്ര​തി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ ഒ​രേ​സ​മ​യ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
ഇ​വ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ർ​ഡു​ക​ൾ, ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്കു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ക​ട​ത്തൂ​ർ വ​ലി​യ​ത്ത് പ​ടി​ഞ്ഞാ​റ്റ​തി​ൽ മ​ണ്ണെ​ണ്ണ എ​ന്ന നൗ​ഫ​ൽ, ത​ഴ​വ ക​ട​ത്തൂ​ർ മു​റി​യി​ൽ ക​രീ​പ​ള്ളി കി​ഴ​ക്ക​തി​ൽ ബ്ലാ​ക്ക് എ​ന്ന വി​ഷ്ണു, ക​ട​ത്തൂ​ർ കു​ന്നേ​ൽ വ​ട​ക്ക​തി​ൽ ഹു​സൈ​ൻ, തേ​വ​ല​ക്ക​ര ത​ട​ത്തി​ൽ വീ​ട്ടി​ൽ ഷി​നു പീ​റ്റ​ർ, ക​ട​ത്തൂ​ർ ക​ണ്ണ​മ്പ​ള്ളി തെ​ക്ക​തി​ൽ വീ​ര​പ്പ​ൻ എ​ന്ന അ​നീ​ർ, കു​ല​ശേ​ഖ​ര​പു​രം പു​ന്ന​ക്കു​ളം മു​റി​യി​ൽ കു​റ​വ​ൻ​ത​റ കി​ഴ​ക്ക​തി​ൽ തോ​മ എ​ന്ന ആ​ഷി​ക്, പു​ലി​യൂ​ർ​വ​ഞ്ചി വ​ട​ക്ക് റ​ഹീം മ​ൻ​സി​ൽ ക​ഷ​ണ്ടി ഫൈ​സ​ൽ എ​ന്ന മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഖാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.​
പ്ര​ദേ​ശ​ത്ത് വ​ൻ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജിം ​സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ലു​വ അ​തു​ൽ എ​ന്ന അ​തു​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട്ട ശേ​ഷം സ്വി​ഫ്റ്റ് കാ​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​കാ​വ് ജം​ഗ്ഷ​ന് തെ​ക്കു​വ​ശം വ​ച്ച് മ​റ്റൊ​രു വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് കാ​റി​നെ ഇ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം നാ​ലം​ഗ സം​ഘം ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up